തിരുവനന്തപുരം: രണ്ട് ഗഡു പെൻഷൻ പരിഷ്‌കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ രണ്ടുവർഷത്തേക്കു മരവിപ്പിച്ച സർക്കാർ ഉത്തരവിനെതിരേ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു. തിരുവനന്തപുരം പെൻഷൻ ട്രഷറിയിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം അഡ്വ. കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ ജെ.ബാബു, രാജേന്ദ്രൻ നായർ, നദീറാ സുരേഷ്, കമ്പറ നാരായണൻ, കോട്ടാത്തല മോഹനൻ, ജെ.രാജേന്ദ്രകുമാർ, എസ്.സുകുമാരൻ നായർ, വി.ശ്രീകുമാർ, എൻ.ഗോപിനാഥൻ നായർ, ഡി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.