തിരുവനന്തപുരം: ആഗോള ഊർജ പാർലമെന്റിന്റെ 11-ാം വാർഷിക സമ്മേളനം ഡിസംബർ 10 മുതൽ 12 വരെ ഓൺലൈനായി നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

പ്രപഞ്ചത്തിന്റെ നിലനില്പിനു കാരണമായ ഊർജത്തിന്റെ അമിതോപയോഗം കാരണമുണ്ടാകുന്ന ദോഷവശങ്ങൾ വിദഗ്ധർമാർ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തി ഐക്യരാഷ്ട്രസഭയ്ക്കും രാഷ്ട്രത്തലവൻമാർക്കും കൈമാറുകയാണ് ഊർജ പാർലമെന്റിന്റെ ലക്ഷ്യമെന്ന് സെക്രട്ടറി ഡോ. എം.ആർ.തമ്പാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫിലോസഫി ഓഫ് എഡ്യൂക്കേഷൻ, ടീച്ചിങ് മെത്തഡോളജി ഇന്റഗ്രേറ്റഡ് സയൻസ്, കരിക്കുലം, എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിങ്ങനെ 10 വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. 18 രാജ്യങ്ങളിൽനിന്നായി നൂറോളം വിദ്യാഭ്യാസപ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.