തലശ്ശേരി: തലശ്ശേരി മണ്ഡലത്തിലെ ബി.ജെ.പി. സ്വാധീനമേഖലകളിൽ പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞു. 73.49 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 2016-ൽ 79.43 ശതമാനമായിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80.33 ശതമാനവും.

പത്രിക തള്ളിയതിനാൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നേതാവ് സി.ഒ.ടി. നസീറിന് ബി.ജെ.പി. പിന്തുണ നൽകി. നസീർ പിന്തുണ നിഷേധിച്ചതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരേ വോട്ട്‌ ചെയ്യാനായിരുന്നു ബി.ജെ.പി. ആഹ്വാനം.