പഴയന്നൂർ: ബി.എൽ.ഒ.യുടെ മകന്റെ വോട്ട് അപരൻ രേഖപ്പെടുത്തിയതായി ആക്ഷേപം. പഴയന്നൂർ വടക്കേത്തറ നീർണമുക്ക് എ.എൽ.പി. സ്‌കൂളിലെ 150-ാം ബൂത്തിലാണ് ഇരുപതുകാരന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയത്. ബി.എൽ.ഒ. കൂടിയായ റെജിയുടെ മകൻ അബിൻ ബേബിക്കാണ് വോട്ട് നഷ്ടമായത്. ഉച്ചതിരിഞ്ഞ് വോട്ടുചെയ്യാനെത്തിയപ്പോഴാണ് സംഭവം. അന്വേഷണത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് ഡ്രൈവിങ്‌ ലൈസൻസാണ് വന്നയാൾ തിരിച്ചറിയൽരേഖയായി കാണിച്ചതെന്നാണ് പറയുന്നത്. അബിൻദാസിന്റെ ഡ്രൈവിങ്‌ ലൈസൻസും തിരിച്ചറിയൽരേഖകളും അമ്മയായ റെജിയുടെ പക്കൽ സുരക്ഷിതമായി ഉണ്ടായിരുന്നുവെന്നു പറയുന്നു.

ബൂത്ത് ഏജന്റുമാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അബിൻദാസിന് പകരമെത്തി വോട്ടുചെയ്തയാളെ തിരിച്ചറിഞ്ഞിട്ടുമില്ല. കള്ളവോട്ടാണ് നടന്നതെന്ന് പഴയന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് പി.കെ. മുരളീധരൻ ആരോപിച്ചു.