തിരുവനന്തപുരം: വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കൊട്ടാരം പോളിങ് ബൂത്തിൽ വോട്ടുചെയ്തു. കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, ഭാര്യ എലിസബത്ത് എന്നിവർക്കും യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സനും ജഗതി യു.പി.എസിലായിരുന്നു വോട്ട്.