തൊടുപുഴ: കോവിഡും മഴയും തീർത്ത പ്രതിരോധത്തെ മറികടന്ന് ജില്ലയിൽ മികച്ച പോളിങ്. 70.31 ശതമാനം പേരാണ് ജില്ലയിൽ വോട്ടുരേഖപ്പെടുത്തിയത്. എന്നാൽ, കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തിലേക്കെത്താൻ കഴിഞ്ഞില്ല. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.59 ശതമാനംപേർ വോട്ടുചെയ്തിരുന്നു. 2011-ൽ 71.13 ശതമാനമായിരുന്നു പോളിങ്. 73.50 ശതമാനം പുരുഷവോട്ടർമാരും 67.21 ശതമാനം വനിതാ വോട്ടർമാരും പോളിങ് ബൂത്തിലെത്തി. അഞ്ചുമണ്ഡലത്തിലുമായി 8,88,608 വോട്ടർമാരാണുള്ളത്. ഇതിൽ 6,24,863 പേർ വോട്ടുരേഖപ്പെടുത്തി. ഇതിൽ 3,22,681 പുരുഷന്മാരും 3,02,180 വനിതകളുമാണുള്ളത്. ഉടുമ്പൻചോല മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്-73.29. ദേവികുളമാണ് പിന്നിൽ. 67.29 ശതമാനമാണ് ഇവിടത്തെ പോളിങ്.

2016

പോളിങ് ശതമാനം-73.59

പുരുഷൻ-76.056

സ്ത്രീ-71.188

ദേവികുളം-71.08

ഉടുമ്പൻചോല-75.35

തൊടുപുഴ-71.93

ഇടുക്കി-76.35

പീരുമേട്-73.22

2021

പോളിങ് ശതമാനം-70.20

പുരുഷൻ-3,22,012

വനിത-3,01,824

ദേവികുളം-67.16

ഉടുമ്പൻചോല-73.21

തൊടുപുഴ-69.98

ഇടുക്കി-68.76

പീരുമേട്-72.05