ആലപ്പുഴ: ജില്ലയിലെ വോട്ടർമാർ തുടർഭരണത്തിനായി വോട്ടുരേഖപ്പെടുത്തിയെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ്. മികച്ച വിജയംനേടും. തീരദേശമേഖലയിലും കർഷികമേഖലയിലും ഉണ്ടായ കനത്ത പോളിങ് സർക്കാരിന്റെ ജനക്ഷേമ നടപടികൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.