പാവറട്ടി: എൺപതാം വയസ്സിൽ കന്നിവോട്ട് ചെയ്തതിന്റെ സന്തോഷത്തിലാണ് വെൻമേനാട് ഒലക്കേങ്കിൽ വീട്ടിൽ ആൻറണി. 1941-ലാണ് ആൻറണിയുടെ ജനനമെങ്കിലും ഇതുവരെ സമ്മതിദാന അവകാശം വിനിയോഗിക്കാനായില്ല. വളരെ ചെറുപ്പത്തിൽ ദുബായിൽ പ്രവാസ ജീവിതം ആരംഭിച്ചതിനാൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. 41 വർഷം മുൻപ്‌ നാട്ടിൽ തിരിച്ചെത്തിയെങ്കിലും ബിസിനസിനായി ബെംഗളൂരുവിലേക്ക് പോയി. ആധാറും മറ്റ് രേഖകളും ഇല്ലാത്തതിനാൽ തിരിച്ചറിയൽ കാർഡ് എടുക്കാനും കഴിഞ്ഞില്ല. പിന്നീട് വീട്ടിലെത്തിയ ബി.എൽ.ഒ. എൻ.ജെ. ജെയിംസാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള നടപടിക്രമങ്ങൾ ചെയ്തു നൽകിയത്. വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലാണ് ആൻറണി കന്നിവോട്ട് ചെയ്തത്.