ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തിൽക്കയറി ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരേ പ്രതിഷേധം.

ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള എന്നിവർ അറിയിച്ചു.

പള്ളിയോടങ്ങളിൽ സ്ത്രീകൾ കയറാൻ പാടില്ലെന്നാണ്. ഇവർ ചെരിപ്പിട്ടാണ് കയറിയതും. വ്രതശുദ്ധിയോടെയാണ് പുരുഷൻമാർ പള്ളിയോടത്തിൽ കയറുന്നത്.

പള്ളിയോടങ്ങളെല്ലാം നദിതീരത്തോട് ചേർന്ന് പള്ളിയോടപ്പുരകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാൻ പാടില്ലെന്നതാണ് രീതി.