തിരുവനന്തപുരം: ഗാർഹിക പീഡനത്തിനിരയായി സംസ്ഥാനത്ത് ആറുവർഷത്തിനുള്ളിൽ അഭയകേന്ദ്രത്തിലെത്തിയവർ 5237. ഇവരിൽ 3212 സ്ത്രീകളും 2025 കുട്ടികളുമാണ്. കൗൺസലിങ് നൽകിയും മറ്റും 2770 പേരെ തിരികെ വീടുകളിൽ എത്തിച്ചെന്നുമാണ് സംസ്ഥാന സാമൂഹികക്ഷേമ ബോർഡിന്റെ കണക്ക്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിലായി 11 അഭയകേന്ദ്രങ്ങളുണ്ട്. എൻ.ജി.ഒ.കളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇവിടങ്ങളിൽ ഭക്ഷണം, കൗൺസലിങ്, താമസം, വസ്ത്രം, വൈദ്യസഹായം, തൊഴിൽ പരിശീലനം, കുട്ടികൾക്കുള്ള വിദ്യാഭ്യാസം എന്നിവ സൗജന്യമാണ്.

മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ അഭയകേന്ദ്രം തുടങ്ങാൻ ആലോചനയുണ്ടെന്ന് കേരള സംസ്ഥാന സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്‌സൺ സൂസൻ കോടി പറയുന്നു.

ജില്ല അഭയകേന്ദ്രത്തിലെത്തിയ സ്ത്രീകൾ കുട്ടികൾ ആകെ ഭർത്താവിനൊപ്പം തിരികെപ്പോയവർ മാതാപിതാക്കൾക്കൊപ്പം തിരികെപ്പോയവർ

തിരുവനന്തപുരം 244 199 443 126 214

കൊല്ലം 760 392 1152 230 189

കോട്ടയം 436 238 674 166 206

ഇടുക്കി 541 443 984 252 253

കോഴിക്കോട് 224 175 399 94 124

വയനാട് 386 148 534 210 146

കണ്ണൂർ 332 258 590 210 148

കാസർകോട് 289 172 461 90 112

ആകെ 3212 2025 5237 1378 1392