പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുരിലെ പുതിയ ട്രസ്റ്റി ആൻഡ് ജനറൽ മാനേജറായി പി.എം.വിജയൻ ചുമതലയേറ്റു. ട്രസ്റ്റിയും ജനറൽ മാനേജരുമായിരുന്ന പി.എം.ബാലകൃഷ്ണന്റെ വിയോഗത്തെത്തുടർന്നാണ് പറശ്ശിനി മടപ്പുര കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗമായ വിജയൻ ചുമതലയേറ്റത്. ഇന്ത്യൻ മിലിട്ടറി സർവീസിൽനിന്ന് വിരമിച്ച ശേഷം കണ്ണൂർ നഗരസഭയിൽ ജോലിചെയ്തിരുന്നു. പരേതരായ പി.എം.മുകുന്ദൻ മടയൻ, പി.എം.ഗംഗാധരൻ എന്നിവർ സഹോദരങ്ങളാണ്. പരേതയായ സരോജിനിയാണ് ഭാര്യ. മക്കൾ: ധനൂപ്, ധന്യ.