തിരുവനന്തപുരം: ദേശീയ അധ്യാപക അവാർഡ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യാപകർക്ക് സമ്മാനിച്ചു. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് ചടങ്ങ് നടന്നത്. കേരളത്തിൽ നിന്നുള്ള അധ്യാപകർക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം കൈമാറി.

തൃശ്ശൂർ വരവൂർ ജി.എൽ.പി.എസ്. പ്രഥമാധ്യാപകൻ പ്രസാദ്, മണ്ണാപ്പറമ്പിൽ ഭാസ്‌കരൻ, കഴക്കൂട്ടം സൈനിക് സ്‌കൂൾ അധ്യാപകൻ മാത്യു കെ.തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്.എൽ.ടി.ജി.ടി. (ലൈബ്രേറിയൻ) ഫൈസൽ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻബാബു പങ്കെടുത്തു.