കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനായി ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരുടെയും ആലപ്പുഴ ജില്ലാ ജഡ്ജിയുടെയും പേരുകൾ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. അഭിഭാഷകരായ വിജു എബ്രഹാം, സി.പി. മുഹമ്മദ് നിയാസ്, കെ.കെ. പോൾ എന്നിവരാണ് ശുപാർശ ചെയ്യപ്പെട്ടത്. ഇവരെ കൊളീജിയം ഇതിനുമുന്പും ഒരുതവണ ശുപാർശ ചെയ്തതാണ്. ആലപ്പുഴ ജില്ല ജഡ്ജിയായ എ. ബദറുദ്ദീന്റെ പേര് ആദ്യമായാണ് ശുപാർശ ചെയ്യുന്നത്.