തിരുവനന്തപുരം: ആലുവാ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ബലിതർപ്പണം നടത്താൻ മണപ്പുറം അഞ്ചു ക്ലസ്റ്ററായി തിരിക്കും. സമയവും ക്രമീകരിച്ചു.

സർക്കാർ ഉത്തരവ്, ജില്ലാഭരണകൂടത്തിന്റെ അഭിപ്രായം എന്നിവ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡം പാലിച്ച് ബലിതർപ്പണം അടക്കമുള്ള ചടങ്ങുകൾ നടത്താൻ തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രദർശനത്തിനെത്തുന്നവർ സാമൂഹിക അകലം പാലിക്കണം. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും സാനിറ്റേഷൻ സൗകര്യം ലഭ്യമാക്കാനും ഉദ്യോഗസ്ഥർക്ക് ബോർഡ് നിർദേശം നൽകി.

ബലിതർപ്പണത്തിന് അപ്നാക്യു(ApnaQ) എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 12-നു പുലർച്ചെ നാലുമുതൽ 12 മണിവരെയായി ബലിതർപ്പണത്തിന്റെ സമയം പരിമിതപ്പെടുത്തി. ഓരോ ക്ലസ്റ്ററിലും 200-ൽ കൂടാതെ ആളുകളെ ഉൾപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു.