ചെർക്കള: കേബിൾ ടി.വി. ഓഫീസ് ജീവനക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. നായന്മാർമൂല പെരുമ്പളക്കടവ് റോസ് എൻ.എ. മോഡൽ സ്‌കൂളിന് സമീപത്തെ സലാമിയ സുലൈമാനെയാണ് (44) ഞായറാഴ്ച രാവിലെ ഓഫീസിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് തലയ്ക്ക് മുറിവേറ്റ് രക്തം വാർന്നനിലയിൽ സുലൈമാന്റെ മൃതദേഹംകണ്ടത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്ക് മാറ്റി. പരേതനായ കെ.എസ്. മുഹമ്മദിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: സൈമ, സഹൽ, സാഹിൽ (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: സലാം, ഹാരീസ്, അബ്ദുൾ സത്താർ, നൗഷാദ്, സമീന, പരേതനായ അബ്ദുൾ ഖാദർ.