കണ്ണൂർ: സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്ന എൽ.ഐ.സി.യുടെ ഐ.പി.ഒ. നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കണ്ണൂർ-കാസർകോട് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ തൊഴിലാളികൾ ഒന്നിച്ചണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ ജോയിന്റ് സെക്രട്ടറി എം.ജെ. ശ്രീരാം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ പി.കെ. സനിൽ അധ്യക്ഷത വഹിച്ചു. എൽ.ഐ.സി.ഇ.യു. കോഴിക്കോട് ഡിവിഷൻ ജോയിന്റ് സെക്രട്ടറി കെ. ബാഹുലേയൻ, എൽ.ഐ.സി.പി.എ. എം.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എം.കെ. പ്രേംജിത്ത് കണ്ണൂർ (കൺ.), പി.കെ. സനിൽ കണ്ണൂർ, കെ. അരവിന്ദൻ കാഞ്ഞങ്ങാട് (ജോ.കൺ.).