ആലപ്പുഴ: ജില്ലയിൽ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് 2011-ലേതിനേക്കാൾ ഉയർന്നുനിന്നത് 0.77 ശതമാനത്തിന്. 2016-ൽ 79.88 ശതമാനമായിരുന്നു. 2011-ൽ 79.11 ശതമാനവും. ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിൽ 2016-ൽ എൽ.ഡി.എഫ്. എട്ടിടത്തും യു.ഡി.എഫ്. ഒരിടത്തുമാണ് വിജയിച്ചത്. 2011-ലാകട്ടെ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് രണ്ടും സീറ്റുകൾ കിട്ടിയിരുന്നു.

2016-ലെയും 2011-ലെയും തിരഞ്ഞെടുപ്പുകളുടെ താരതമ്യം‌

2016

മണ്ഡലം വിജയി പാർട്ടി ഭൂരിപക്ഷം പോളിങ് ശതമാനം

അരൂർ എ.എം. ആരിഫ് സി.പി.എം. 38,519 85.43

ചേർത്തല പി. തിലോത്തമൻ സി.പി.ഐ. 7,196 86.30

ആലപ്പുഴ ടി.എം. തോമസ് ഐസക് സി.പി.എം. 31,032 80.03

അമ്പലപ്പുഴ ജി. സുധാകരൻ സി.പി.എം. 22,621 78.52

കുട്ടനാട് തോമസ് ചാണ്ടി എൻ.സി.പി. 4,891 79.21

ഹരിപ്പാട് രമേശ് ചെന്നിത്തല-കോൺഗ്രസ് 18,621 80.38

കായംകുളം യു. പ്രതിഭ സി.പി.എം. 11,857 78.14

മാവേലിക്കര ആർ. രാജേഷ് സി.പി.എം. 31,542 76.17

ചെങ്ങന്നൂർ കെ.കെ. രാമചന്ദ്രൻ നായർ സി.പി.എം. 7,983 74.36

2011

മണ്ഡലം വിജയി പാർട്ടി ഭൂരിപക്ഷം പോളിങ് ശതമാനം

അരൂർ എ.എം. ആരിഫ് സി.പി.എം. 16,852 83.96

ചേർത്തല പി. തിലോത്തമൻ സി.പി.ഐ. 18,315 84.65

ആലപ്പുഴ ടി.എം. തോമസ് ഐസക് സി.പി.എം. 16,342 80.65

അമ്പലപ്പുഴ ജി. സുധാകരൻ സി.പി.എം. 16,580 79.33

കുട്ടനാട് തോമസ് ചാണ്ടി എൻ.സി.പി. 7,971 79.03

ഹരിപ്പാട് രമേശ് ചെന്നിത്തല കോൺഗ്രസ് 5,520 79.46

കായംകുളം സി.കെ. സദാശിവൻ സി.പി.എം. 1,315 77.61

മാവേലിക്കര ആർ. രാജേഷ് സി.പി.എം. 5,149 75.7

ചെങ്ങന്നൂർ പി.സി. വിഷ്ണുനാഥ് കോൺഗ്രസ് 12,500 71.18