തിരുവനന്തപുരം: സമ്പൂർണ ഓട്ടോമേറ്റഡ് കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സംവിധാനത്തിന്റെ രൂപകല്പനയ്ക്കായി സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ എൻജിനിയറിങ് കോളേജുകളുമായി സഹകരണം. കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളുമായാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സഹകരണത്തിനൊരുങ്ങുന്നത്. പാലക്കാട് ചിറ്റൂരിലുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കമാൻഡ് ഏരിയയിലാണ് ഈ ജലസേചനസംവിധാനം വരുന്നത്.

സർക്കാർ വകുപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എൻജിനിയറിങ് വിദ്യാർഥികളുടെ കഴിവുകൾ ഉപയോഗപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നത് വിള ഉത്പാദനക്ഷമത ഇരട്ടിയാക്കുമെന്നും ജലക്ഷാമം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.