തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നേതൃമാറ്റം പാർട്ടി ചിന്തിച്ചിട്ടില്ലെന്നും മാറ്റത്തിന്റെ ആവശ്യമില്ലെന്നും മുതിർന്ന ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്. പരാജയത്തെപ്പറ്റി പാർട്ടി എല്ലാതലങ്ങളിലും സമഗ്ര പഠനം നടത്തുമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യെ പരാജയപ്പെടുത്താൻ കോൺഗ്രസ് -മാർക്സിസ്റ്റ് അവിശുദ്ധകൂട്ടുകെട്ടുണ്ടായതായി അദ്ദേഹം പറഞ്ഞു. നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ധാരണയുണ്ടാക്കിയെന്നും കൃഷ്ണദാസ് ആരോപിച്ചു.

പാലക്കാട് കോൺഗ്രസുമായുള്ള വോട്ട് കച്ചവടത്തിൽ എ.കെ. ബാലൻ എന്ത് ഡീലാണ് കോൺഗ്രസുമായി നടത്തിയതെന്ന് വ്യക്തമാക്കണം. പാലക്കാട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് വോട്ട് കുറഞ്ഞത് പാലക്കാട് മണ്ഡലത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.