തിരുവനന്തപുരം: സംസ്ഥാനത്ത് 5718 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 57,456 സാമ്പിളുകൾ പരിശോധിച്ചു. പോസിറ്റീവ് ആയവരുടെ നിരക്ക് 9.95 ശതമാനമാണ്. 60 ആരോഗ്യപ്രവർത്തകരും രോഗം പിടിപെട്ടവരിൽ പെടുന്നു. 5496 പേർ വെള്ളിയാഴ്ച രോഗമുക്തരായി.
61,401 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 29 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 2358 ആയി.
ജില്ല രോഗികൾ രോഗമുക്തർ
മലപ്പുറം 943 796
കോഴിക്കോട് 773 554
കോട്ടയം 570 500
തൃശ്ശൂർ 528 377
എറണാകുളം 486 440
പാലക്കാട് 447 444
ആലപ്പുഴ 394 548
കൊല്ലം 318 662
തിരുവനന്തപുരം 279 451
കണ്ണൂർ 275 276
ഇടുക്കി 216 109
വയനാട് 180 139
പത്തനംതിട്ട 163 130
കാസർകോട് 146 70