തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എട്ടിന് കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കും. ആദ്യഘട്ടമായി അഞ്ചുജില്ലകളിൽ തദ്ദേശതിരഞ്ഞെടുപ്പ് എട്ടിനാണ്. അന്ന് കേരളത്തിൽ ബന്ദ് നടത്തുന്നത് ബുദ്ധിമുട്ടാകും.
ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ സമരമാർഗങ്ങൾ മറ്റു കർഷകസംഘടനകളുമായി ചർച്ചനടത്തി തീരുമാനിക്കുമെന്ന് കേരള കർഷകസംഘം സംസ്ഥാനസെക്രട്ടറി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കേണ്ടിവരുമെന്നും മറ്റുമാർഗങ്ങളുമായി കർഷകകോൺഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയും പറഞ്ഞു.