തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 22,414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,97,092 സാംപിളുകൾ പരിശോധിച്ചു. 11.37 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 1,76,048 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 17,211 ആയി. ഇതുവരെ 34,47,887 പേർക്കാണ് രോഗം പിടിപെട്ടത്.

രോഗികൾ, രോഗമുക്തർ

മലപ്പുറം 3691 3589

തൃശ്ശൂർ 2912 2651

എറണാകുളം 2663 1544

കോഴിക്കോട് 2502 2244

പാലക്കാട് 1928 1574

കൊല്ലം 1527 1657

കണ്ണൂർ 1299 1449

കോട്ടയം 1208 1045

തിരുവനന്തപുരം 1155 1153

കാസർകോട് 934 594

ആലപ്പുഴ 875 721

വയനാട് 696 534

പത്തനംതിട്ട 657 418

ഇടുക്കി 367 305