പന്തളം: എൽ.എൽ.ബി. പ്രവേശനപരീക്ഷയും ബി.കോം. അവസാനവർഷ പരീക്ഷയും ഒരേദിവസമായത് വിദ്യാർഥികളെ വിഷമത്തിലാക്കി. ഓഗസ്റ്റ് 12-ന് പത്തുമുതൽ 12 വരെയാണ് ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിനുള്ള ഓൺലൈൻ പ്രവേശനപരീക്ഷ. ഇതേദിവസം 9.30 മുതൽ 12.30 വരെയാണ് ബി.കോം. ബാങ്കിങ് ലോ ആൻഡ്‌ പ്രാക്ടീസ് എന്ന വിഷയത്തിന്റെ പരീക്ഷയും കേരള സർവകലാശാല തീരുമാനിച്ചിട്ടുള്ളത്. അവസാനവർഷ ബി.കോം. വിദ്യാർഥികൾക്ക് എൽ.എൽ.ബി. പ്രവേശനപരീക്ഷ എഴുതാമെന്നതിനാൽ പല കുട്ടികളും ഇതിന് അപേക്ഷ നൽകിയിട്ടുമുണ്ട്.