ആലക്കോട്: ആലക്കോട് സർഗവേദി രക്ഷാധികാരിയായിരുന്ന പി.ടി. തങ്കപ്പൻ മാസ്റ്ററുടെ സ്മരണാർഥം ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം നിരൂപകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലന്. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സർഗവേദി റീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 17-ന് ഓൺലൈനായി അനുസ്മരണസമ്മേളനവും സാഹിത്യസദസ്സും നടത്തും.