കോന്നി: എം.ജി. യൂണിവേഴ്‌സിറ്റി റെഗുലർ വിദ്യാർഥികൾക്കും പ്രൈവറ്റ് വിദ്യാർഥികൾക്കും ഒരുപോലെ പരീക്ഷ നടത്തുമെന്ന ഉറപ്പ് പാലിച്ചില്ല. ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദപരീക്ഷയിൽനിന്ന്‌ പ്രൈവറ്റ് വിദ്യാർഥികളെ ഒഴിവാക്കി.

ഒന്നാംസെമസ്റ്റർ ഒഴികെ ബാക്കിയുള്ള പരീക്ഷകൾ ഒരേ ടൈംടേബിളിൽ നടത്തുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകിയിരുന്നതായി, പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ആർ.അശോക്‌കുമാർ പറഞ്ഞു.

ഈ തീരുമാനം പരീക്ഷാ ഉപസമിതി പാലിച്ചില്ലെന്ന് സെക്രട്ടറി കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റിയുടെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്, ചാൻസലർകൂടിയായ ഗവർണർക്ക് പരാതി നൽകി.