തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ഉത്‌പന്നങ്ങൾ അവതരിപ്പിച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാർട്ടപ്പുകളെ ബന്ധപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ ബിഗ് ഡെമോ ഡേ സംഘടിപ്പിക്കും. സംരംഭങ്ങൾക്കുള്ള സ്റ്റാർട്ടപ്പുകൾക്ക് ഊന്നൽ നൽകുന്ന വെർച്വൽ പ്രദർശനം 12-ന് രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കും.

കോർപ്പറേറ്റുകൾക്കും വ്യവസായങ്ങൾക്കും ഉപകാരപ്രദമാകുന്ന സ്റ്റാർട്ടപ്പ് ഉത്‌പന്നങ്ങളാണ് ആറാം പതിപ്പിൽ പ്രദർശിപ്പിക്കുന്നത്. മികച്ച സ്റ്റാർട്ടപ്പുകൾക്ക് അതിവേഗം വളരാൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ആഗോള നിക്ഷേപകരും വ്യവസായ സംഘടനാ പ്രതിനിധികളും പ്രദർശനത്തിൽ പങ്കെടുക്കും.

കേരളത്തിൽ നിന്നുള്ള പത്തു സ്റ്റാർട്ടപ്പുകളാണ് ഇപ്രാവശ്യത്തെ ബിഗ് ഡെമോ ഡേയിൽ പങ്കെടുക്കുന്നത്. വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, ഫണ്ടിങ്‌ ഏജൻസികൾ, എയ്ഞ്ചൽ നെറ്റ്‌വർക്കുകൾ എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://bit.ly/BigDemoDay6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.