തിരുവനന്തപുരം: വോട്ടുചെയ്യാൻ താഴെപ്പറയുന്ന തിരിച്ചറിയൽ രേഖകളിലൊന്നു കരുതണം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, സംസ്ഥാന/കേന്ദ്ര സർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡുകൾ, ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകൾ സ്വീകരിക്കില്ല), പാൻ കാർഡ്, കേന്ദ്രതൊഴിൽ മന്ത്രാലയത്തിന്റെ സ്മാർട്ട് കാർഡ്, തൊഴിൽപദ്ധതി ജോബ് കാർഡ്, കേന്ദ്രസർക്കാർ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, എം.പി./എം.എൽ.എ./എം.എൽ.സി. എന്നിവർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.