മൂന്നാർ: കേരളത്തിന് തോമസ് ഐസക് ഒരു മാലിന്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളാണ് കേരളം നേരിടുന്ന ഗുരുതര മാലിന്യപ്രശ്നമെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ധനകാര്യ വിദഗ്‌ധനെന്ന് സ്വയം ചമഞ്ഞു നടക്കുന്നയാളാണ് തോമസ് ഐസക്. ശമ്പളം പോലും കൊടുക്കാൻ നിവൃത്തിയില്ലാത്ത ഒരു ഗവൺമെന്റ് മിച്ചം പണം വെച്ചിട്ടുണ്ടെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണ്.

ഇത്രകാലം പ്രതിപക്ഷ നേതാവായിരുന്നിട്ടും ധനകാര്യ മാനേജ്‌മെന്റിനേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഐസക് പറയുന്നത്. ധനകാര്യ മാനേജ്‌മെന്റിലെ വൈദഗ്‌ധ്യം കൊണ്ടാണ് ഐസക്കിന് ഇത്തവണ സീറ്റ് പോയത് -പ്രതിപക്ഷ നേതാവ് പരിഹസിച്ചു.