പൊന്നാനി: പൊട്ടാനിരിക്കുന്ന ‘ബോംബി’ന്റെ കാര്യത്തിൽ തനിക്ക് ഭയമോ ആശങ്കയോ ഇല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചില ‘ബോംബു’കൾ പൊട്ടാൻ സാധ്യതയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ബോംബി’നെക്കുറിച്ച് എനിക്ക് വിവരമൊന്നുമില്ല. സംസ്ഥാനത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക്‌ അറിവുണ്ട്. അതിനാലാകണം മുഖ്യമന്ത്രി അത്തരത്തിൽ പറഞ്ഞത്. സ്പീക്കർ പൊന്നാനിയിൽ മാധ്യമങ്ങളോട് പറഞ്ഞു.