തിരുവനന്തപുരം: ബി.ജെ.പി.യുടെ വർഗീയ ആശയങ്ങൾ നടപ്പാക്കാൻ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ്‌ മനീഷ് തിവാരി പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇന്ത്യ ഒരു രാഷ്ട്രീയപാർട്ടിയുടേതാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികനില തകർന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ ഇഷ്ടക്കാരായ കോടീശ്വരന്മാർക്ക് തീറെഴുതി. ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുത്തു. ദേശീയതലത്തിൽ ബി.ജെ.പി. തുടരുന്ന വർഗീയ ശൈലിയുടെ മറ്റൊരു മാതൃകയാണ് എൽ.ഡി.എഫ്. സംസ്ഥാനത്ത് തുടരുന്നത്. - തിവാരി ആരോപിച്ചു.