ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ്. ബൂത്തിലെ ക്യൂവിലുള്ള എല്ലാ സാധാരണ വോട്ടർമാരും വോട്ട്‌ ചെയ്തതിനുശേഷമായിരിക്കും കോവിഡ് രോഗികൾക്കും സംശയിക്കുന്നവർക്കും വോട്ടു ചെയ്യാൻ അനുവദിക്കുക. എന്നാൽ, വൈകീട്ട് ആറിനും ഏഴിനും ഇടയിൽ ഇവർ ബൂത്തിൽ എത്തിയിരിക്കണം.