കൊച്ചി: തിരഞ്ഞെടുപ്പുചെലവുകൾക്ക് വിനിയോഗിക്കാൻ സാധ്യതയുള്ള, കണക്കിൽപ്പെടാത്ത പണം കണ്ടെത്താൻ ആദായനികുതിവകുപ്പ്. ജനങ്ങളിൽനിന്ന് വിവരങ്ങളും പരാതികളും സ്വീകരിക്കുന്നതിന് 24 മണിക്കൂർ കൺേട്രാൾറൂമും ടോൾ ഫ്രീ നമ്പറും ഒരുക്കി.

പണമോ മറ്റ് മൂല്യമുള്ള വസ്തുക്കളോ വൻതോതിൽ സംഭരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ടോൾഫ്രീ നമ്പർ: 18004253173, ഇ-മെയിൽ: electionmonitoring.it@gmail.com, വാട്ട്‌സാപ്പ്: 8547000041, 0484-2206170.