പെരിയ: ‘സാമൂഹിക പരിവർത്തനം: സഹനിർമാണത്തിലൂടെ’ എന്ന ആശയത്തിൽ അഞ്ചാമത് സോഷ്യൽവർക്ക് സ്റ്റുഡൻസ് കോൺഗ്രസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തും. കേരള പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ (കാപ്‌സ്), കാപ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് സ്കൂൾസ് ഓഫ് സോഷ്യൽ വർക്കേഴ്‌സ് ഇൻ കേരള എന്നീ സംഘടനകളുമായി സഹകരിച്ച് കേന്ദ്രസർവകലാശാല സാമൂഹിക പ്രവർത്തക വിഭാഗമാണ് പരിപാടി നടത്തുന്നത്. ഓൺലൈനായി നടക്കുന്ന പരിപാടി തുംകൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. വൈ.എസ്. സിദ്ദഗൗഡ ഉദ്ഘാടനം ചെയ്യും. കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു, ലിൻഡ ജേക്കബ്, ഡോ. എ.കെ. മോഹൻ, ഡോ. ഐപ്പ് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.