കണ്ണൂർ: ദേശാഭിമാനി സബ് എഡിറ്റർ രാജീവൻ കാവുമ്പായിയുടെ സ്മരണയ്ക്കായി കണ്ണൂർ പ്രസ്‌ ക്ലബ്ബും ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷനും ചേർന്ന് ഏർപ്പെടുത്തിയ മാധ്യമ അവാർഡ് ‘മലയാള മനോരമ’ കൊച്ചി യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ എം. ഷജിൽകുമാറിന്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ആറിന് രാവിലെ 11-ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനിക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ജഡ്ജിങ് കമ്മിറ്റി അംഗം കെ.എ. ആന്റണി, പി. സുരേശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.