കണ്ണൂർ: എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ ഡി.വൈ.എഫ്.ഐ.ക്ക്്് കുത്ത്്്. ഇടതുപക്ഷ സംഘടനകളെന്നനിലയിൽ പ്രാദേശിക യോജിപ്പുകൾക്ക് തടസ്സമാകുന്നത് ഡി.വൈ.എഫ്.ഐ.യുടെ സമീപനങ്ങളാണെന്ന്്് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സമരത്തേക്കാൾ സാന്ത്വനപ്രവർത്തനങ്ങൾക്കും സന്നദ്ധപ്രവർത്തനങ്ങൾക്കുമാണ് അവർക്ക് താത്പര്യം. സ്വതന്ത്രവിഷയങ്ങളിൽ അവർക്ക് അഭിപ്രായമില്ല. വനിതാ കമ്മിഷൻ വിഷയത്തിൽ ഉൾപ്പെടെ എടുത്ത തിരുമാനങ്ങളിൽ അവർ പൊതുസമൂഹത്തിൽ അപഹാസ്യരായി.

വധശിക്ഷയോടുപോലും വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഇടതുപക്ഷം കേരളം ഭരിക്കുമ്പോൾ ഒരാൾ മാവോയിസ്റ്റായതിന്റെ പേരിൽ തോക്കുകൊണ്ട് വിധി നിശ്ചയിക്കുന്നതും വധിക്കുന്നതും പ്രതിഷേധാർഹമാണ്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന കേരളാ പോലീസിന്റെ നടപടി പൈശാചികമാണ്. സിൽവർലൈൻ പദ്ധതിയെക്കുറിച്ച് സമഗ്രപരിശോധനയും ചർച്ചയും ആവശ്യമാണെന്നും രാഷ്ട്രീയറിപ്പോർട്ടിൽ പറയുന്നു.

പ്രകൃതിയെന്നത് പ്രകൃതിക്കുവേണ്ടി മാത്രമല്ല, മനുഷ്യർക്കുവേണ്ടിക്കൂടിയാണെന്ന ബോധത്തിലേക്ക് കേരളത്തെ എത്തിക്കാൻ നല്ല ഇടപെടൽ ആവശ്യമാണ്. എ.ഐ.വൈ.എഫ്. എന്നും പരിസ്ഥിതിക്കൊപ്പമാണ്. പരിസ്ഥിതിയെ കൊല്ലുന്ന വികസനം ഒരിക്കലും വേണ്ട. സ്ത്രീധനത്തെയും ആഡംബര വിവാഹത്തെയും എതിർക്കാൻ സംഘടനയ്ക്ക് കഴിയണമെന്നും റിപ്പോർട്ടിൽ പറയുന്നു.