കണ്ണൂർ: രാജ്യത്ത് അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവരുടെ ഏകീകൃത വിവരശേഖരണത്തിനായുള്ള ഇ ശ്രം രജിസ്ട്രേഷനിൽ സംസ്ഥാനത്ത് 23,20,816 പേർ അംഗങ്ങളായി. ഇവരിൽ 7,26,826 പേർ നേരിട്ട് ചേർന്നവരാണ്. മറ്റുള്ളവർ ക്യാമ്പുകൾ വഴിയും. രജിസ്ട്രേഷനിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ.

അസംഘടിത തൊഴിലാളികളുടെ ഡേറ്റാബേസ് തയ്യാറാക്കുന്നതിനും വിവിധ സാമൂഹികസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുമാണ് ഈ രജിസ്ട്രേഷൻ. 16-നും 59-നും മധ്യേ പ്രായമുള്ളവരും ആദായനികുതി അടയ്ക്കാത്തവരും പി.എഫ്., ഇ.എസ്.ഐ. ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരുമാണ് അംഗങ്ങളായത്.

രജിസ്റ്റർചെയ്തവരുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ:

കോഴിക്കോട് (2,68,577), ആലപ്പുഴ (2,61,283), കണ്ണൂർ (2,48,137), തൃശ്ശൂർ (2,10,990), എറണാകുളം (1,92,780), തിരുവനന്തപുരം (1,91,184), പാലക്കാട് (1,90,656), കൊല്ലം (1,70,352), മലപ്പുറം (1,70,352), കോട്ടയം (1,01,346), ഇടുക്കി (1,00,851), കാസർകോട് (96,462), പത്തനംതിട്ട (79,540), വയനാട് (70,147).