ചങ്ങനാശ്ശേരി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, 2021 ജനുവരി ഒന്ന്, രണ്ട് തീയതികളിലെ മന്നംജയന്തി ആഘോഷം വേണ്ടെന്നുവെച്ചതായി എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചു. പകരം സമുദായാചാര്യന്റെ 144-ാമത് ജന്മദിനമായ ജനുവരി രണ്ടിന് ’ജന്മദിനാചരണം’ നടത്തും. മന്നംസമാധിമണ്ഡപത്തിലും സംസ്ഥാനത്തെ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും എൻ.എസ്.എസ്. സ്ഥാപനങ്ങളിലും കോവിഡ് നിബന്ധനകൾ പാലിച്ച് മന്നം ജന്മദിനാചരണം നടത്താനാണ്‌ തീരുമാനം. രണ്ടിന്‌ രാവിലെ 11-ന് സമുദായാചാര്യന്റെ ചിത്രത്തിനു മുമ്പിൽ നിലവിളക്ക്‌ കൊളുത്തി, പുഷ്പാർച്ചന നടത്തി ആദരമർപ്പിക്കും.