കോട്ടയം: കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ കൂടുതൽ തീർഥാടകരെ പ്രവേശിപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ ജി.രാമൻ നായർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.

ശബരിമലയിൽ വരുമാനം വർധിക്കുന്നതുമാത്രം മുന്നിൽകണ്ടുള്ള ദേവസ്വം ബോർഡ്‌ നീക്കം അംഗീകരിക്കാനാവില്ല. സന്നിധാനത്തും മറ്റും സേവനം അനുഷ്ഠിക്കുന്ന ചില ദേവസ്വം ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ ഗുരുതരമാകാതെ നോക്കേണ്ടതുണ്ടെന്നും രാമൻ നായർ പറഞ്ഞു.