തിരുവനന്തപുരം: സംസ്ഥാനത്ത് 5376 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 60,476 സാമ്പിളുകളാണ്‌ പരിശോധിച്ചത്. 8.89 ശതമാനമാണ് പോസിറ്റീവായവരുടെ നിരക്ക്.

31 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 2329 ആയി. 44 ആരോഗ്യപ്രവർത്തകരടക്കം 4768 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം പകർന്നത്. 5590 പേർ വ്യാഴാഴ്ച രോഗമുക്തരായി. 61,209 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ജില്ല രോഗികൾ രോഗമുക്തർ

മലപ്പുറം 714 764

തൃശ്ശൂർ 647 734

കോഴിക്കോട് 547 629

എറണാകുളം 441 770

തിരുവനന്തപുരം 424 380

ആലപ്പുഴ 408 537

പാലക്കാട് 375 397

കോട്ടയം 337 337

പത്തനംതിട്ട 317 169

കണ്ണൂർ 288 196

കൊല്ലം 285 332

ഇടുക്കി 265 148

വയനാട് 238 97

കാസർകോട് 90 60