തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ പ്രതിക്ക്‌ ഏതെങ്കിലും രാഷ്ട്രീയസംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പി.കെ. ബഷീർ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അറസ്റ്റിലായ പ്രതി അർജുൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതിയെ ആരെങ്കിലും സഹായിക്കുകയോ തെളിവു നശിപ്പിക്കുകയോ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അർജുൻ ഡി.വൈ.എഫ്.ഐ. പ്രവർത്തകനാണെന്ന ആരോപണം നിലനിൽക്കേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.