തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണയും ഒന്നാംസമ്മാനം 12 കോടി രൂപ. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഓണം ബമ്പറിന് വൻ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടറിവകുപ്പ്. ചൊവ്വാഴ്ച വിപണിയിലെത്തുന്ന ടിക്കറ്റിന് 300 രൂപയാണ് വില.
സെപ്റ്റംബർ 20-നാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി ഒരു കോടിവീതം ആറുപേർക്ക് ലഭിക്കും. മൂന്നാംസമ്മാനം 10 ലക്ഷംവീതം 12 പേർക്കും നാലാംസമ്മാനം അഞ്ചുലക്ഷംവീതം 12 പേർക്കും ലഭിക്കും. ഇതിനുപുറമേ ഒരുലക്ഷം, 5000, 3000, 2000, 1000 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
മന്ത്രി തോമസ് ഐസക് ടിക്കറ്റ് പ്രകാശനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ. ആദ്യടിക്കറ്റ് വാങ്ങും. ജൂലായ് 30-ന് നടക്കേണ്ടിയിരുന്ന മൺസൂൺ ബമ്പറിന്റെ നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കും.