കണ്ണൂർ: കണ്ണൂരിൽ ഒരു ചാർട്ടേഡ് ഫ്ളൈറ്റിൽ അദാനി വന്നുവെന്നാണ് റിപ്പോർട്ടെന്നും അദ്ദേഹം ആരെ കാണാനാണ് വന്നതെന്ന് അന്വേഷിക്കണമെന്നും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. രാവിലെ വന്ന അദാനിയെ പാതിരാത്രിവരെ ആരും കണ്ടില്ല. ഇത് ഗൗരവമുള്ള വിഷയമാണെന്നും സുധാകരൻ പറഞ്ഞു.

ഓരോ കാര്യത്തിലും പിണറായി വിജയനാണ് കള്ളം പറയുന്നത്. അല്ലാതെ, രമേശ് ചെന്നിത്തലയല്ല. ആഴക്കടൽ കരാർ ഇല്ലെന്നു പറഞ്ഞു. ഒടുവിൽ ‘ഇല്ലാത്ത കരാർ’ റദ്ദുചെയ്തില്ലേ. സ്വപ്നാ സുരേഷിനെ അറിയില്ലെന്ന് പറഞ്ഞു. അവസാനം അതും കള്ളമാണെന്ന് തെളിഞ്ഞു.

കണ്ണൂർ ജില്ലയിൽ യു.ഡി.എഫ്. അഞ്ചുസീറ്റ് നേടും. കള്ളവോട്ടും ഇരട്ടവോട്ടിനുമിടയിൽ കോടതിയിലാണ് അവസാന വിശ്വാസം. വെബ്കാസ്റ്റിങ് ലിങ്ക്് ഉള്ളതിനാൽ പരാതിയുണ്ടെങ്കിൽ അതത് ബൂത്തിലെ ഹാർഡ് ഡിസ്ക് പരാതിക്കാരന് കൊടുക്കണമെന്ന കോടതി ഉത്തരവ് ആശ്വാസമാണ് -സുധാകരൻ പറഞ്ഞു.