ഹരിപ്പാട്: ഹരിപ്പാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത ബൂത്ത് ലെവൽ ഓഫീസറെ (ബി.എൽ.ഒ.) സസ്പെൻഡുചെയ്തു. ആറാട്ടുപുഴ വലിയഴീക്കൽ ഗവ. ഹൈസ്കൂൾ ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.ബി. പ്രമോദിനെതിരേയാണ് നടപടി.

കഴിഞ്ഞദിവസം സ്ഥാനാർഥിപര്യടനത്തിനിടെ ചെന്നിത്തലയെ സ്വീകരിക്കാൻ പ്രമോദുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് കളക്ടർ കാർത്തികപ്പള്ളി തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബി.എൽ.ഒ. പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്.

ഹരിപ്പാട് ടെക്‌നിക്കൽ ഹൈസ്കൂൾ ജീവനക്കാരനായിരിക്കെയാണ് പ്രമോദ് ബി.എൽ.ഒ. ആയി ചുമതലയേറ്റത്. ഇപ്പോൾ കോട്ടയത്തെ ഗവ. എൻജിനിയറിങ് കോളേജിലാണ് ജോലി ചെയ്യുന്നത്.