കൊച്ചി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനായി ദുരുപയോഗം ചെയ്യുന്നത് കാണുന്നതെന്ന് എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസ.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കള്ളക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിക്കും ഒപ്പം ഉള്ളവർക്ക് എതിരേയും നടപടി സ്വീകരിക്കുന്നില്ല. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ വേഗത്തിൽ നടപടിയെടുക്കുന്ന ഏജൻസികൾ എന്തുകൊണ്ട് കേരളത്തിൽ അത്തരത്തിൽ നീങ്ങാത്തത് എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.-എൽ.ഡി.എഫ്. രഹസ്യ ധാരണയുണ്ടെന്ന ആർ.എസ്.എസ്. നേതാവ് ആർ. ബാലശങ്കറിന്റെ പ്രസ്താവനയിൽത്തന്നെ എല്ലാം വ്യക്തമാണന്നും ഐവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.