തിരുവനന്തപുരം: ക്വാറന്റൈനിൽ കഴിയുന്ന ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ സ്രവപരിശോധനയ്ക്കു വിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനൽകി. കേരളത്തിൽ ഒന്നരലക്ഷത്തിലധികം ജനങ്ങൾ ക്വാറന്റൈനിലാണ്. ദിവസം മൂവായിരംപേരെ പരിശോധന നടത്താൻ സംവിധാനമുണ്ടെങ്കിലും 500-ൽ താഴെമാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. രോഗവ്യാപനത്തിന്റെ യഥാർഥ ചിത്രം ഇതിലൂടെ ഒരിക്കലും വെളിപ്പെടില്ല.
ചെറിയ രോഗലക്ഷണമുള്ള ക്വാറെന്റെനിൽ കഴിയുന്ന വ്യക്തികളെ സ്രവപരിശോധനയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കുറഞ്ഞത് 3000 ടെസ്റ്റുകൾ ദിവസം നടത്തണം. ദ്രുതപരിശോധനാസംവിധാനംകൂടി വന്നാൽ അത് 6000 ആയെങ്കിലും ഉയർത്തണം. മുൻപ് നാലുതവണ ഈ വിഷയമുന്നയിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു.