മട്ടന്നൂർ: പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ഒപ്പം ചേർത്തുനിർത്തിയതിന്റെ പ്രതിഫലമാണ് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് മട്ടന്നൂരിൽ വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ പറഞ്ഞു. കോവിഡ് മഹാമാരിയുടെയും പ്രളയത്തിന്റെയും കാലത്ത് കരുത്തുറ്റ രീതിയിലാണ് പിണറായി സർക്കാർ കേരളത്തെ നയിച്ചത്. ജനങ്ങൾക്ക് താങ്ങായിനിന്ന് നടത്തിയ ക്ഷേമപ്രവർത്തനങ്ങളും വികസനവുമാണ് എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങളെ പ്രേരിപ്പിച്ചത്.

ചരിത്രജയമാണ് മട്ടന്നൂരിലെ വോട്ടർമാർ നൽകിയത്. ഏറ്റവും വലിയ ഭൂരിപക്ഷം മട്ടന്നൂരിൽ നേടാൻ സാധിച്ചു. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ജനങ്ങളുടെ കൂടെനിന്നുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അവർ പറഞ്ഞു.