കണ്ണൂർ: മൂല്യനിർണയ വേതനവുമായി ബന്ധപ്പെട്ടുള്ള അധ്യാപക വിരുദ്ധസമീപനം സർക്കാരും സർവകലാശാലയും അവസാനിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ.) ആവശ്യപ്പെട്ടു. അധ്യാപകരുടെ മൂല്യനിർണയ വേതനം തിരിച്ചുപിടിക്കാനുള്ള കണ്ണൂർ സർവകലാശാല തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തത് സർവകലാശാലയ്ക്ക് തിരിച്ചടിയാണ്.

കെ.പി.സി.ടി.എ. കണ്ണൂർ സർവകലാശാല മേഖലാ സെക്രട്ടറി പ്രൊഫ. പ്രജു കെ.പോൾ, ഡോ. ഷിനോ പി.ജോസ്, ഡോ. പ്രീതി രാജൻ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 2010 മുതൽ മൂല്യനിർണയത്തിന്റെ ഭാഗമായി അധ്യാപകർ കൈപ്പറ്റിയ തുകയുടെ കണക്ക് തയ്യാറാക്കിയത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും മേഖല പ്രസിഡന്റ് ഡോ. ആർ.കെ.ബിജുവും ഡോ. പ്രേമചന്ദ്രൻ കീഴോത്തും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.