കൊല്ലം : സംസ്ഥാനത്തെ ജില്ലാ ആസൂത്രണസമിതികളിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണം പുനർനിശ്ചയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെത്തുടർന്ന് ജനസംഖ്യാനുപാതികമായി ആസൂത്രണസമിതി അംഗങ്ങളുടെ എണ്ണം നിശ്ചയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് നടപടി സ്വീകരിച്ചത്.

സ്ത്രീ, പട്ടികജാതി-പട്ടികവർഗ സ്ത്രീ തുടങ്ങിയ സംവരണസ്ഥാനങ്ങളാണ് പുനർനിശ്ചയിച്ചിട്ടുള്ളത്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെയും നഗരങ്ങളിലെയും ജനസംഖ്യയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ളത്.

പുതിയ പട്ടികപ്രകാരം ജില്ലകളിലെ സംവരണസ്ഥാനങ്ങൾ ഇങ്ങനെ:

തിരുവനന്തപുരം കോർപ്പറേഷൻ-4, ജില്ലാപഞ്ചായത്ത്-8. കൊല്ലം: 3, 9. പത്തനംതിട്ട-2, 10. ആലപ്പുഴ-2, 10. കോട്ടയം-2, 10. ഇടുക്കി-1, 11. എറണാകുളം-4, 8. തൃശ്ശൂർ-3, 9. പാലക്കാട്-2, 10. മലപ്പുറം-2, 10. കോഴിക്കോട്-3, 9. വയനാട്-2, 10. കണ്ണൂർ-3, 9. കാസർകോട്-2, 10.