തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ പ്രഥമ ഡി.ലിറ്റ് ബിരുദദാനം ബുധനാഴ്ച സർവകലാശാലാ കാമ്പസിൽ നടക്കും. മഹാകവി അക്കിത്തം, ഡോ. സ്‌കറിയ സക്കറിയ, സി. രാധാകൃഷ്ണൻ, വി.എം. കുട്ടി എന്നിവർക്കാണ് ഡി.ലിറ്റ്. മലയാളസർവകലാശാലയുടെ ചാൻസലർ കൂടിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 11.30-ന് ക്ഷണിക്കപ്പെട്ട സദസ്സിൽ പുരസ്കാരം നൽകും. അക്കിത്തത്തിന് മരണാനന്തരബഹുമതിയായിട്ടാണ് ബിരുദം സമർപ്പിക്കുന്നത്.