തിരുവനന്തപുരം: ചെന്നൈ ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശബരി, ഐലൻഡ്‌ എക്സ്‌പ്രസുകൾ വൈകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ശനി, ബുധൻ ദിവസങ്ങളിൽ രാവിലെ ഏഴിന് പുറപ്പെടേണ്ട ശബരി എക്സ്‌പ്രസ്‌ മൂന്നുമണിക്കൂർ വൈകി, 10-ന് മാത്രമേ പുറപ്പെടുകയുള്ളൂ. കെ.എസ്.ആർ. ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്‌പ്രസ്‌ ഈ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന്‌ ഒരുമണിക്കൂർ വൈകി രാത്രി 9.10-ന് യാത്രതിരിക്കും.